Master Combo again; Dalapati 67 launched by Vijay and Lokesh Kanakaraj

Master Combo again; Dalapati 67 launched by Vijay and Lokesh Kanakaraj

ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന വിജയ്-ലോകേഷ് കനകരാജ് ചിത്രത്തിന്റെ അപ്പ്ഡേറ്റുകൾ ലോഞ്ച് ചെയ്തു.  ദീർഘനാളുകളായി തമിഴ് സിനിമ ആരാധകർ ചിത്രത്തിന്റെ അപ്പ്ഡേറ്റുകൾ അറിയാൻ  കാത്തിരിക്കുകയായിരുന്നു. 14 വർഷങ്ങൾക്കു  ശേഷം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ വിജയ്‍യും തൃഷയും വീണ്ടും ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. വ്യക്തമല്ലാത്ത കാരണങ്ങളാൽ രണ്ട് അഭിനേതാക്കളും അവരുടെ 2006 ലെ ആതി എന്ന ചിത്രത്തിന് ശേഷം ഒന്നിച്ച അഭിനയിക്കുന്നത് നിർത്തിയിരുന്നു. നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ അപ്ഡേറ്റുകളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ജഗദീഷ് പളനിസാമിക്കൊപ്പം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 2 ന് ആരംഭിച്ചതായും നിർമ്മാതാക്കൾ വെളിപ്പെടുത്തി.

ബോളിവുഡ് താരമായ സഞ്ജയ് ദത്തും മലയാളത്തിൽ നിന്നും യുവതാരം മാത്യു തോമസും തൃഷ കൂടാതെ മറ്റൊരു നായികയായി പ്രിയ ആനന്ദും  ഉൾപ്പെടെ ഒമ്പതോളം പ്രധാനതാരനിരയാണ് ഇതിനോടകം നിർമാതാക്കൾ പുറത്ത് വിട്ടത്.

വിജയ്‌യുടെ ബീസ്റ്റിനു വേണ്ടി പ്രവർത്തിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.  അൻബരിവ് സ്റ്റണ്ട് കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നു, ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു.  കലാവിഭാഗം എൻ സതീഷ് കുമാറും നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്താൻ ദിനേശും ചുമതലപ്പെടുത്തിയിട്ടുണ്ട്.

2016ൽ പുറത്തിറങ്ങിയ ജിൽ ജംഗ് ജുക് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദീരജ് വൈദിയും കൂടെ സഹപ്രവർത്തകനായ രത്‌ന കുമാറും ചേർന്നാണ് ദളപതി 67-ന്റെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.

നാല്പതുകളില്‍ എത്തിയ ഒരു ഗ്യാങ്സ്റ്ററെയാണ് വിജയ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് . ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ വമ്പന്‍ തുകയക്കാണ് സണ്‍ നെറ്റ്‌വര്‍ക്കും നെറ്റ്ഫ്‌ലിക്‌സും ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

Related articles

Share article

Latest articles

Stay connected