നിങ്ങൾ വാച്ചുകളെ പ്രണയിച്ചിട്ടുണ്ടോ? വാച്ചുകളോട് നിങ്ങൾക്ക് പ്രണയമുണ്ടോ?
നിങ്ങൾ വാച്ചുകളെ പ്രണയിച്ചിട്ടുണ്ടോ? വാച്ചുകളോട് നിങ്ങള്ക്ക് പ്രണയമുണ്ടോ? എന്നാൽ അങ്ങനെ ഒരാളുണ്ട്, അങ്കമാലി സ്വദേശിയായ എഫിൻ ആണ് അദ്ദേഹം. തനിക്ക് വാച്ചുകളോട് ഉള്ള ഇഷ്ടത്തെ കുറിച്ചു Red Fm Malayalam-ത്തിനു വേണ്ടി സംസാരിക്കുന്നു.
വാച്ചുകളോട് ഇഷ്ടമുള്ളവർ ഒരുപാടുണ്ട് പക്ഷെ എങ്ങനെ ആണ് ഇതൊരു പ്രൊഫഷൻ ആക്കാൻ കാരണമായത് എന്ന ചോദ്യത്തിന് എഫിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ” ചെറുപ്പം മുതലേ വാച്ചുകളോട് ഇഷ്ടമാണ്, ആ ക്രെയ്സ് അങ്ങനെ കണ്ടിന്യൂ ചെയ്തു. പിന്നെ സെലിബ്രിറ്റീസിന്റെ ഒക്കെ കൈയിലുള്ള വാച്ച് കാണുമ്പോൾ അത് ഏതു വാച്ച് എന്ന് അറിയാൻ നോക്കും. അങ്ങനെ കുറച്ചു മാസങ്ങൾക്കു മുൻപ് ഞാൻ ഇട്ട ഒരു വീഡിയോ വയറൽ ആയതോടെയാണ് ഇത് മുന്നോട്ട് കൊണ്ടുപോകാൻ പ്രചോദനമായത്.”
മലയാളത്തിൽ ഇങ്ങനെ ഒരു കണ്ടെന്റ് ആരും ക്രീയേറ്റ് ചെയ്യുന്നില്ല. മോഹൻലാൽ, മമ്മൂട്ടി, ക്രിസ്ത്യാനോ റൊണാൾഡോ, ചാർളി ചാപ്ലിൻ അങ്ങനെ ഉള്ള ഒട്ടുമിക്ക സെലിബ്രിറ്റീസിന്റെ വാച്ചിനെ കുറിച്ച് എഫിൻ വീഡിയോ ചെയ്തിട്ടുണ്ട്.
“വിഡിയോസിനു റീച് കൂടുന്നത് അനുസരിച്ചു വാച്ച് ബ്രാൻഡുകൾ അപ്പ്രോച്ച് ചെയ്യാറുണ്ട്. ഇതിൽ നിന്ന് ഒരു ഇൻകം ജനറേറ്റ് ചെയ്യാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട് എന്നും എഫിൻ പറയുന്നു.”