Transman Sahad gave birth to his own child

സ്വന്തം കുഞ്ഞിന് ജന്മം നൽകി ട്രാൻസ്മാൻ സഹദ്

സഹദ് ഒരു സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിക്കുന്നു, സിയ പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിക്കുന്നു. ഈ ട്രാൻസ്ജെൻഡർ ദമ്പതികൾ ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റിയിരിക്കുകയാണ്. ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പിതാവായിരിക്കുകയാണ് സഹദ് ഫാസിൽ.

ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ദമ്പതികൾ അന്വേഷിച്ചെങ്കിലും ട്രാൻസ്‌ജെൻഡർ ദമ്പതികൾ എന്ന നിലയിൽ നിയമനടപടികൾ അവർക്ക് മുന്നിൽ വെല്ലുവിളിയായിരുന്നു. തുടർന്ന് സഹദ് ഗർഭം ധരിക്കാമെന്ന തീരുമാനത്തില്ലേക്കു എത്തി ചേരുകയായിരുന്നു.

മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരും പൂർണമായ ശരീരമാറ്റ ശസ്ത്രക്രിയകൾ നടത്തിയിട്ടില്ല.സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും മാത്രമാണ് ചെയ്തു. ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോ​​ഴാണ് ഇരുവരുടെയും മനസ്സിൽ കുഞ്ഞിനുള്ള ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധനകൾ നടത്തി ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണു ചികിത്സ ആരംഭിച്ചത്.

ട്രാൻസ്‌ജെൻഡർ സാമൂഹിക പ്രവർത്തക ദിയ സന പ്രസവ വിവരം അറിയിച്ചെങ്കിലും നവജാതശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തിയില്ല.  “കുഞ്ഞിന്റെ കരച്ചിൽ ഞാൻ കേട്ടു.  രണ്ടുപേരും ആരോഗ്യവാന്മാരാണ്,” കുഞ്ഞ് ആണാണോ പെണ്ണാണോ എന്നതായിരിക്കും അടുത്ത ചോദ്യം.  അതൊരു കുഞ്ഞാണ്.  ജനനസമയത്ത് ഒരു കുഞ്ഞിനെ (ആൺ അല്ലെങ്കിൽ പെൺകുട്ടി എന്ന്) ടാഗ് ചെയ്യുന്ന രീതി നമുക്ക് നിർത്താം. ” – ദിയ കുറിച്ചു.

Related articles

Share article

Latest articles

Stay connected