World Cancer Day 2023

ക്യാൻസറിനെതിരെ ഒരുമിച്ച് പോരാടാം; ലോക കാന്‍സര്‍ ദിനം

ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് ക്യാൻസറിനുള്ളത്. പ്രതിവര്‍ഷം ഒരു കോടിയോളം ജീവനാണ് ക്യാന്‍സര്‍ അപഹരിക്കുന്നത്.ഫെബ്രുവരി നാലിനാണ് ലോക ക്യാന്‍സര്‍ ദിനം ആചരിക്കുന്നത്. ക്യാന്‍സര്‍ എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട മുന്‍വിധികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.

ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം എന്നിവ മൂലം രോഗികളായവര്‍ നിരവധിയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധി വരെ ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയും.

ക്യാൻസർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഇൻ ഇന്ത്യ വെബ്സൈറ്റ് പുറത്തുവിടുന്ന  ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഒരു വർഷം ഏകദേശം 800,000 പുതിയ കാൻസർ കേസുകൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞത് 240,000 കാൻസർ രോഗികൾ എങ്കിലും ഉണ്ട്. പുരുഷന്മാരിൽ 35 to 50% ക്യാൻസറുകൾക്കും കാരണമായി കണ്ടു വരുന്നത് പുകയില ഉപയോഗമാണ്, സ്ത്രീകളിൽ ഇത് 17 ശതമാനമാണ്.

ലോക കാന്‍സര്‍ ദിനം 2023: തീം

മൂന്ന് വര്‍ഷത്തേക്ക് അതായത് 2022, 2023, 2024-ലെ ലോക കാന്‍സര്‍ ദിനത്തിന്റെ തീം ‘ക്ലോസ് ദ കെയര്‍ ഗ്യാപ്പ്’ എന്നതാണ്. കാൻസർ ദിനത്തെക്കുറിച്ചുള്ള ആഗോള അവബോധം വർദ്ധിപ്പിക്കുക എന്നതാണ്  ക്യാമ്പെയ്‌നിന്റെ പ്രധാന ലക്ഷ്യങ്ങൾ.2023ലെ ലോക കാൻസർ ദിനത്തിന്റെ ഔദ്യോഗിക നിറങ്ങളാണ് നീലയും ഓറഞ്ചും.

കാൻസർ എങ്ങനെ പ്രതിരോധിക്കാം!

• ഒന്നാമതായി, അർബുദത്തെ തടയുന്നതിന്,  പോസ്‌റ്റിക് ഡയറ്റ് കുറവുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

• ഇതുകൂടാതെ,  ആരോഗ്യത്തിന് ഹാനികരമായ പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം പരമാവധി കുറയ്ക്കുക.

•പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും വേണം.

•അൾട്രാവയലറ്റ് രശ്മികളെ കുറിച്ച് ശ്രദ്ധിക്കുകയും നല്ല സൺസ്ക്രീൻ ഉപയോഗിച്ച് സംരക്ഷണ വസ്ത്രം ധരിക്കുകയും ചെയ്യുക.

Related articles

Share article

Latest articles

Stay connected