ഒരു ഒന്നൊന്നര മമ്മൂക്ക ഫാൻ

മാഷപ്പുകൾ സോഷ്യൽ മീഡിയ വാഴുന്ന കാലമാണ്. ഓരോ താരങ്ങളുടെയും പിറന്നാൾ ദിനത്തിൽ അവരുടെ സിനിമകളെ വെച്ച് മാഷപ്പുകൾ ചെയ്യുന്നവർ ധാരാളമുണ്ട്. എന്നാൽ, അതിൽ മലയാളത്തിലൊരു ഹീറോയുണ്ട്, ലിന്റോ കുര്യൻ. ലിന്റോ കുര്യന്റെ ഓരോ വീഡിയോകൾക്ക് താഴെയും തങ്ങളുടെ പ്രിയ താരങ്ങൾക്കു വേണ്ടിയുള്ള മാഷപ്പ് വീഡിയോ ആവശ്യപ്പെടുന്നവരുടെ തിരക്കാണ്.

എന്നാൽ മാഷപ്പ് എന്നത് നമ്മൾക്ക് ഈയടുത്ത് മാത്രം പരിചിതമായൊരു വാക്കാണ്. ലിന്റോ കുര്യൻ എങ്ങനെ മാഷപ്പിലേക്കെത്തി?

സ്കൂളിൽ പഠിക്കുന്ന കാലത്ത് സൺ മ്യൂസിക്കിലാണ് ലിന്റോ ആദ്യമായി മാഷപ്പുകൾ കാണുന്നത്. അതിനുശേഷം സിനിമയോടുള്ള താത്പര്യം കൂടി, സിനിമയുമായി ബന്ധപ്പെട്ടുള്ള പഠനത്തിലേക്ക് പോകുന്നു. അന്ന് വെറുതെ കിട്ടുന്ന സമയങ്ങളിലാണ് മാഷപ്പുകൾ ചെയ്യാൻ തുടങ്ങിയത്.

മലയാളത്തിൽ 2016 സമയങ്ങളിലാണ് മാഷപ്പുകൾ വന്നു തുടങ്ങുന്നത്. ഇന്നുള്ള പോലെ ധാരാളം മാഷപ്പ് ചാനലുകൾ ഇല്ല. നാലോ അഞ്ചോ ചാനലുകൾ മാത്രം. അതിൽ മോഹൻലാലിന്റെ ഒരു മാഷപ്പ് വീഡിയോ ലിന്റോ കാണുന്നു. അത് ലിന്റോയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. അത് കണ്ടതിനു ശേഷം അതുപോലെ മമ്മൂട്ടിയുടെ ഒരു മാഷപ്പ് വീഡിയോ കാണാൻ ലിന്റോയ്ക്ക് ആഗ്രഹം തോന്നി. ലിന്റോ എന്നും അതിനു വേണ്ടി തിരഞ്ഞു നോക്കും. പക്ഷെ മമ്മൂട്ടിയുടെ അത്തരത്തിലുള്ള മാഷപ്പുകൾ അന്ന് ഇല്ലായിരുന്നു. മിക്കവരും ചെയ്തിരുന്നത് മോഹൻലാലിൻറെ മാഷപ്പുകളായിരുന്നു. അങ്ങനെയാണ് ലിന്റോ ആദ്യമായി മാഷപ്പ് ചെയ്യുന്നത്.

പക്ഷെ അത് ചെയ്തിരുന്നത് യൂറ്റ്യൂബിൽ അപ്‌ലോഡ് ചെയ്യുക എന്ന പ്ലാനിൽ ആയിരുന്നില്ല. യൂറ്റ്യൂബ്‌ ചാനൽ എന്ന ഒരു ചിന്ത പോലും ലിന്റോയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.  ലിന്റോ ആദ്യമായി ചെയ്യുന്ന മാഷപ്പ് തനിക്ക് കാണാൻ വേണ്ടി മാത്രമായിരുന്നു. മമ്മൂട്ടിയുടെ ഒരു മാഷപ്പ് ആയിരുന്നു അത്. വിൻഡോസ് മൂവി മേക്കർ എന്ന ബേസിക് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിന്റോ ആ മാഷപ്പ് സൃഷ്ടിച്ചത്. മമ്മൂട്ടിയുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്ലിപ്പുകൾ മാത്രം ഉപയോഗിച്ച് ലിന്റോ ഒരു മാഷപ്പ് വീഡിയോ ഉണ്ടാക്കുന്നു. പിന്നീട് അത് കൂട്ടുകാരെ കാണിക്കുന്നു. അവർ പറഞ്ഞതു പ്രകാരം യൂറ്റ്യൂബിൽ ഒരു ചാനൽ ഉണ്ടാക്കി അപ്‌ലോഡ് ചെയ്യുന്നു.

കൂടുതൽ കേൾക്കാം…

Related articles

Share article

Latest articles

Stay connected