ദുൽഖർ സൽമാൻ ഈയിടെ തനിക്ക് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഉണ്ടായ മോശം അനുഭവത്തെപ്പറ്റി തുറന്നു പറഞ്ഞിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. സിനിമാ പ്രൊമോഷനുകൾക്കും മറ്റുമായി ആൾക്കൂട്ടത്തിന്റെ തിരക്കുകൾക്കിടയിലേക്ക് പോകേണ്ടി വരുന്ന പല സിനിമാ താരങ്ങൾക്കും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആർ ജെ വിവേകുമായി സംസാരിക്കുകയായിരുന്നു മമിത ബൈജു.
ഇത്തരം തിരക്കുകളിലേക്ക് പോകുമ്പോൾ തന്റെ മനസ്സിൽ പേടി തോന്നാറുണ്ട്. അത്തരം അനുഭവങ്ങൾ മുൻപ് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാൽ അത്തരം സന്ദർഭങ്ങളിലേക്ക് പിന്നീട് കടന്നു ചെല്ലുമ്പോൾ പേടി തോന്നാറുണ്ട് എന്നും മമിത ബൈജു പറയുന്നു.
പൊതുവേദികളിൽ പോകുമ്പോൾ പലപ്പോഴും ക്യാമറകളെ പേടിക്കേണ്ട അവസ്ഥ പല താരങ്ങൾക്കും വരാറുണ്ട്. ഇട്ടിരിക്കുന്ന വസ്ത്രം, നിൽക്കുന്ന പോസ്, ആംഗിളുകൾ എന്നു തുടങ്ങി ഓരോ ചലനങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുത്തില്ലെങ്കിൽ പല പേജുകളിലും അത് പല രീതിയിൽ വരുന്ന അവസ്ഥകളുണ്ട്. ഇത്തരം കാരണങ്ങൾ കൊണ്ട് പൊതുവേദികളിൽ നിൽക്കുമ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, അത്തരത്തിൽ താൻ അധികമായി ശ്രദ്ധ കൊടുക്കാറില്ല എന്ന് മമിത ബൈജു മറുപടി പറഞ്ഞു.
മിക്കവാറും പരിപാടികൾക്ക് തനിക്ക് comfortable ആയ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. എന്നാൽ സാരി പോലെയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ചിലപ്പോൾ സാരി ചിലപ്പോൾ മാറിപ്പോയേക്കാം. അത് കാണുമ്പോൾ പെട്ടെന്ന് അത് ശരിയാക്കാറുണ്ട്.എന്നാൽ ചിലപ്പോൾ അത് ശ്രദ്ധയിൽ വരില്ല. അപ്പോൾ ചിലർ ക്യാമറ അങ്ങോട്ടു തന്നെ ഫോക്കസ് ചെയ്യുന്നവരുണ്ട്.
അത്തരം വിഷയങ്ങൾ എത്രമാത്രം റിപ്പോർട്ട് ചെയ്യാൻ സാധിക്കും എന്നും മമിത ചോദിക്കുന്നു. സാരി മാറിപ്പോയത് താൻ അറിയാത്തപ്പോൾ അതുതന്നെ ഫോക്കസ് ചെയ്യാനുള്ളവർ ഉണ്ടെങ്കിൽ തനിക്ക് എന്ത് ചെയ്യാൻ സാധിക്കും. ചിലപ്പോൾ താൻ മൈക്കിൽ സംസാരിച്ചു കൊണ്ടിരിക്കുകയാകും. ആ സമയത്ത് ഇതെല്ലാം നോക്കാൻ സാധിക്കില്ല. അത്തരം വിഷയങ്ങൾ തനിക്ക് അഭിപ്രായമേ ഇല്ല എന്ന് മമിത പറയുന്നു. എന്നാൽ സിനിമയിലെ reactions ഉപയോഗിച്ച് മോശമായ രീതിയിൽ ഉണ്ടാക്കുന്ന ചിത്രങ്ങൾ കണ്ടാൽ താൻ അത് റിപ്പോർട്ട് ചെയ്യാറുണ്ട്. അത് മറ്റാരുടെയെങ്കിലും ചിത്രമാണെങ്കിൽ കൂടിയും താൻ റിപ്പോർട്ട് ചെയ്യും. എന്നാൽ ഇത് എത്രമാത്രം റിപ്പോർട്ട് ചെയ്യാൻ സാധിക്കും എന്നത് പ്രശ്നമാണ്. ഒരെണ്ണം താൻ റിപ്പോർട്ട് ചെയ്‌താൽ പിന്നെയും അത്തരത്തിലുള്ള അഞ്ചെണ്ണം വരും എന്നും മമിത പറയുന്നു.
രാമചന്ദ്ര ബോസ് ആൻഡ് കോ ആണ് മമിതയുടെ ഏറ്റവും പുതിയ സിനിമ. നിവിൻ പോളി നായകനാകുന്ന ചിത്രം ഓണത്തിന് തീയറ്ററുകളിൽ ഏറെ ജനകീയമായി സ്വീകരിക്കപ്പെട്ടിരുന്നു.
അഭിമുഖം മുഴുവനായും കാണാം…