സിനിമയിൽ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന സ്കിൽ സെറ്റിനെ കുറിച്ച്: പൃഥ്വിരാജ്
അഭിനയത്തിൽ മാത്രമല്ല സ്വന്തം സംവിധാന മികവ് കൊണ്ടും മലയാളികളെ ഞട്ടിച്ച നടൻ ആണ് പൃഥ്വിരാജ്. അത് കൊണ്ട് തന്നെ സിനിമകളെ പറ്റിയും ഫിലിം making ne പറ്റിയും ഉള്ള അദ്ദഹത്തിൻ്റെ വാക്കുകൾ കൗതുകത്തോടെ ആണ് പ്രേക്ഷകർ കെട്ടിരിക്കാറുള്ളത്. ഇത്തവണ, ഇന്നത്തെ ഫിലിം മേക്കിങ് ഇൽ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്കിൽ സെറ്റ് നേ പറ്റിയാണ് താരം പറഞ്ഞത്.. shot divison, അതായത് ഫിലിം ക്യാമറയിൽ shoot ചെയ്തിരുന്ന സമയത്ത് ചിലവേറിയ ഒരു process ആയിരുന്നത് കൊണ്ട് ഓരോ ഷോർട്ട് നേ പറ്റിയും കൃത്യമായ പ്രീ പ്ലാനിംഗ് നടത്തിയിരുന്നു .താരത്തിൻ്റെ തന്നെ വാക്കുകൾ കടമെടുത്താൽ റോ സ്റ്റോക്ക് അതായത് ഫിലിം ഒരു expandable comodity ആണ്. ഫിലിം മാറി ഡിജിറ്റൽ ക്യാമറയില്ലേക്ക് വന്നപ്പോൾ റോ സ്റ്റോക്ക് ഹാർഡ് ഡിസക്ക് ആയി. ഓൾഡ് സ്ക്കൂൾ ഡയറക്ടേഴ്സിന് ഫിലിമിൽ ഷൂട്ട് ചെയ്ത് പരിചയം ഉള്ളത് കൊണ്ട് ജുഡിഷ്യസ് ആയിട്ട് ഷോട്ട് ഡിവൈഡ് ചെയ്തിട്ടാണ് ഷൂട്ട് ചെയ്യുന്നത്. പക്ഷേ ഇന്ന് ഇത് ഒരു ലോസ്റ്റ് ആർട്ട് ആയി മാറി കൊണ്ടിരിക്കുകയാണ്
.Red FM Malayalam-ത്തിനു വേണ്ടി R J വിവേകിനൊപ്പം നൽകിയ റെഡ് carpet interview yil സംസാരിക്കുകയായിരുന്നു നടൻ പൃഥ്വിരാജ് .
കടുവ എന്ന മാസ്സ് ആക്ഷൻ ചിത്രത്തിനു ശേഷം ഷാജി കൈലാസ് – പൃഥിരാജ് കൂട്ടുകെട്ടിൽ റീലീസായ ചിത്രമാണ് കാപ്പ. ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ആദ്യമാവും റൈറ്റേഴ്സ് യൂണിയൻ ചേർന്ന് ഒരു ചിത്രം നിർമ്മിക്കുന്നത്.മലയാളസിനിമയിലെ എഴുത്തുകാരുടെ സംഘടനയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് കാപ്പയുടെ നിർമാതാക്കൾ.
ചിത്രത്തിന്റെ ലാഭവിഹിതം സംഘടനയുടെ ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ചെലവഴിക്കുകയെന്നും യൂണിയന്റെ ഫണ്ട് ശേഖരത്തിന് വേണ്ടിയാണ് ഈ പ്രോജക്ടിനെ പറ്റി ചിന്തിച്ചത് എന്നും പൃഥ്വിരാജ് പറഞ്ഞു.


‘കാപ്പയുടെ ട്രെയിലറിൽ കണ്ട ആക്ഷൻ സീക്വൻസുകളുമൊക്കെ തന്നെ ഒരു കോമെഷ്യൽ സിനിമയുടെ ഭാഷയിൽ സ്വീകരിച്ചിട്ടുള്ളതാണ്. അത്തരത്തിലുള്ള ഈ കഥാപാത്രത്തിനെ ഹീറോയിക്കായിട്ട് പ്രസന്റ ചെയ്യുന്ന രീതികളൊക്കെ ഈ സിനിമയിലുണ്ട്. പക്ഷേ സിനിമ കണ്ട് കഴിയുമ്പോൾ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നത് ഈ ഹീറോയിക്ക് മൊമന്റ്സോ സീക്വൻസുകളോ അല്ല. ഈ സിനിമയുടെ ഉള്ളിൽ ഒരു ഇമോഷണൽ കോറ് ഉണ്ട്. ഈ സിനിമ കണ്ട് കഴിഞ്ഞ് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ തങ്ങിനിന്നത് അതാണ്.’ അദ്ദേഹം പങ്കുവെച്ചു. “
പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ , ജഗദീഷ് തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.