Auto driver is a relief to orphaned lives on the street Anas

തെരുവിലെ അനാഥ ജീവനുകൾക്ക് ആശ്വാസമായി ഓട്ടോ ഡ്രൈവർ | അനസ് 

കൊച്ചി ഓരോ ദിവസവും വളരുകയാണ്. ഈ വികസനത്തിന്റെയൊക്കെ ഒപ്പം തന്നെ നമ്മുടെ നഗരത്തിൽ വിശപ്പ് അറിയാത്ത മനുഷ്യർ ഉണ്ടാവുകയെന്നതാണ് യഥാർത്ഥത്തിൽ ഉള്ള വികസനം. നഗരത്തിൽ വിശന്നിരിക്കുന്ന മനുഷ്യർക്ക് ഭക്ഷ്ണം എത്തിച്ച് കൊടുക്കുന്ന അനസ് പാണവള്ളിയാണ് ഈ പുണ്യ പ്രവൃത്തിയുടെ പിന്നിലുള്ളത്.13 വർഷമായി ഓട്ടോ ഡ്രൈവറായ അനസ് കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിൽ രാത്രി അന്തി ഉറങ്ങാൻ പറ്റാത്തതും തെരുവിൽ അഭയം തേടുന്നവർക്കും ഭക്ഷണം എത്തിച്ചു കൊടുക്കും.

ഈ പ്രവർത്തിയുടെ പിന്നിൽ ഉള്ള കാരണം നമ്മളെ അദ്ഭുതപ്പെടുത്തുന്നതാണ്. ഒരു ദിവസം രാത്രി 2 സ്ത്രീകളും 1 പുരുഷനും ഭക്ഷണത്തിനു തല്ല് കൂടുന്ന ഒരു കാഴ്ച അനസ് കാണാൻ ഇടയാവുകയായിരുന്നു.  അവരുടെ വഴക്ക് അവസാനിച്ചത് കയ്യിലുള്ള ഭക്ഷണപൊതി നിലത്തു വീണതിനു ശേഷമാണ്. അതിൽ നിന്നാണ് ഇങ്ങനെ ഒരു പ്രവർത്തി അനസ് ആരംഭിച്ചത്. ഓട്ടോ ഓടിച്ചാണ് ഇതിനുള്ള വരുമാനം കണ്ടെത്തുന്നത്. കലൂർ St. ആന്റണീസ് പള്ളി, നോർത്ത് റെയിൽവേ സ്റ്റേഷൻ, സൗത്ത് റെയിൽവേ സ്റ്റേഷൻ, ലിസി ജംഗ്ഷൻ എന്നിവടങ്ങളിലാണ്  ഭക്ഷണം കൊടുക്കാറുളത്. എല്ലാ ദിവസവും 35, 40  ആളുകൾക്ക് അനസ് ഭക്ഷണമെത്തിക്കാറുണ്ട്. ഒരുപാട് സമ്പത്തുള്ള ആളുകൾക്ക് മാത്രമല്ല ഏല്ലാവർക്കും ഇതുപോലെയുള്ള സഹായം ചെയ്യാമെന്ന് അനസ് ഓർമ്മപ്പെടുത്തുന്നു.

Related articles

Share article

Latest articles

Stay connected