കണ്ടെടുത്ത കഥകൾ

നമ്മൾ അപ്രസക്തരെന്ന് കരുതി കടന്നു പോകുന്ന ഓരോ മനുഷ്യർക്കും ഓരോ കഥകളുണ്ടായിരിക്കും… ഒരുപക്ഷെ ഈ ലോകത്ത് മറ്റൊരാൾക്കും പറയാൻ സാധിക്കാത്ത കഥകൾ…

പ്രൊഫസർ പ്രബോധ് കുമാറിന്റെ വീട്ടിൽ പാൽക്കാരൻ കൊണ്ടുവന്ന ഒരു പുതിയ വേലക്കാരി. ഇരുപത്തിയൊൻപതുകാരി. മൂന്നു കുട്ടികളുടെ അമ്മ. എന്നാൽ അവൾ അതുവരെ ആ വീട്ടിൽ വന്ന വേലക്കാരികളെ ആരെയും പോലെയായിരുന്നില്ല. വീട്ടിലെ മറ്റെല്ലാ ജോലികളും ചെയ്യുമ്പോഴും അതിവേഗം കൈകൾ ചലിക്കുന്ന അവൾ പുസ്തക ഷെൽഫുകൾ വൃത്തിയാക്കുമ്പോൾ മാത്രം ഒന്ന് പതുങ്ങുന്നു. അവൾ ആ പുസ്തകങ്ങളെ മോഹത്തോടെ നോക്കുകയാണ്. ഒരു ദിവസം പ്രൊഫസർ അവളോട് അവൾ വായിക്കുമോ എന്ന് ചോദിക്കുന്നു. അവൾ തെല്ല് ജാള്യതയോടെ നിൽക്കുന്നു. എന്നാൽ പ്രൊഫസർ പ്രബോധ് കുമാർ അവളെ അമ്പരപ്പിച്ചുകൊണ്ട് ആ വീട്ടിലെ പുസ്തകങ്ങൾ വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഓരോരോ പുസ്തകങ്ങളായി അവൾ വായിക്കാൻ ആരംഭിക്കുന്നു. അതിൽ നിന്ന് പ്രൊഫസറുടെ പ്രോത്സാഹനത്താൽ എഴുത്തിലേക്ക് കടക്കുന്നു. അവിടെ ആ വേലക്കാരിയുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നു. കേൾക്കാം… ഒരു കഥ സൊല്ലട്ടുമാ… RJ മുസാഫിറിനൊപ്പം…

Related articles

Share article

Latest articles

Stay connected