ബ്രെൻഡൻ ഫ്രേസർ: ഒരു വിജയത്തിന്റെ കഥ

ജീവിതം പച്ച പിടിച്ചു എന്ന് തോന്നുന്ന ഘട്ടത്തിൽ, നമ്മളിന്നേ വരെ അധ്വാനിച്ചതിനെല്ലാം ഫലം കിട്ടി എന്ന് തിരിച്ചറിയുന്ന ഘട്ടത്തിൽ, ജീവിതം ഇനി സമാധാനമുള്ളതായിരിക്കും എന്ന് പ്രതീക്ഷിക്കുന്ന ഘട്ടത്തിൽ തോറ്റു പോയിട്ടുണ്ടോ?

ഇത് ബ്രെൻഡൻ ഫ്രേസറുടെ കഥയാണ്. കുട്ടിക്കാലം മുതൽ നാടകങ്ങളിൽ സജീവമായിരുന്ന ഫ്രേസർ കോളേജ് കാലഘട്ടത്തിൽ തന്റെ ആദ്യ സിനിമയിൽ അഭിനയിക്കുന്നു. ഡോഗ്ഫൈറ്റ് ആയിരുന്നു ആ സിനിമ. ശേഷം എൻസിനോ മാൻ, സ്‌കൂൾ ടൈസ് എന്നിങ്ങനെ രണ്ടു കോമഡി സിനിമകളിൽ അഭിനയിക്കുന്നു.

അത് ഫ്രേസറിന്റെ കരിയറിൽ ഒരു വഴിത്തിരിവാകുന്നു. ഫ്രേസർ ഹോളിവുഡിന്റെ ഒരു വിജയ ഫോർമുല തന്നെയാകുന്നു. ശേഷം വരുന്ന ജോർജ് ഓഫ് ദി ജംഗിൾ ഫ്രേസറിന്റെ ആദ്യ ബോക്സ് ഓഫീസ് വിജയമാകുന്നു. സ്റ്റീഫൻ സമ്മേഴ്‌സ് സംവിധാനം ചെയ്ത മമ്മി സീരീസ് അതിലും മികച്ച കളക്ഷൻ ബോക്സ് ഓഫീസിൽ നേടുന്നു. മമ്മിയുടെ വിജയത്തോടെ ഫ്രേസറിന് കൂടുതൽ കൂടുതൽ സിനിമകൾ ലഭിക്കുന്നു.

എന്നാൽ ആ വിജയം ഒരു പരാജയത്തിന്റെ തുടക്കമായിരുന്നു. ഒരു കുതിച്ചു കയറ്റത്തിന്റെ അതിലും ആഴത്തിലുള്ള ഇറക്കം. പക്ഷെ ഫ്രേസർ വീണ്ടും ആ കയറ്റം കുതിച്ചും കിതച്ചും കയറാതിരുന്നില്ല. കേൾക്കാം. ബ്രെൻഡൻ ഫ്രേസറിന്റെ കഥ.

ഒരു കഥ സൊല്ലട്ടുമാ… RJ മുസാഫിറിനൊപ്പം…

Related articles

Share article

Latest articles

Stay connected