Rahul Dravid and the Gloves

സമർപ്പണം കൊണ്ടും കഠിനാധ്വാനം കൊണ്ടും ലോകത്തെയാകെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് രാഹുൽ ദ്രാവിഡ്.

രാഹുൽ ദ്രാവിഡിന്റെ സഹപാഠിയായ രാജ്‌ദീപ് മൻവാനിയാണ് ഈ കഥ പറയുന്നത്. ബാംഗ്ലൂർ സെന്റ് ജോസഫ്സ് കോളേജിൽ ഇരുവരും പഠിക്കുന്ന കാലം. സാധാരണ പ്രാക്റ്റീസുകൾ കാരണം പല ക്ലാസ്സുകളിലും വരാൻ സാധിക്കാത്തയാളാണ് രാഹുൽ ദ്രാവിഡ്. എന്നാൽ ഒരു ദിവസം രാഹുൽ ക്ലാസ്സിൽ വരുന്നു. പക്ഷെ ക്ലാസ്സിൽ വരുന്നത് കയ്യിൽ ക്രിക്കറ്റ് ഗ്ലൗസ് ഇട്ടുകൊണ്ടാണ്. എല്ലാവരും ദ്രാവിഡിനെ അത്ഭുതത്തോടെ നോക്കുന്നു. എന്നാൽ രാഹുൽ ഗ്ലൗസ് അഴിക്കുന്നില്ല. ഒരു മണിക്കൂറോളം നീണ്ട ക്ലാസ്സിൽ രാഹുൽ ഗ്ലൗസ് അഴിക്കാതെ ഇരിക്കുന്നു. നോട്ട് എഴുതുന്നതും അങ്ങനെത്തന്നെ. ക്ലാസ് കഴിഞ്ഞപ്പോൾ എല്ലാവരും രാഹുലിനോട് ഇതെന്താണ് കാര്യമെന്ന് ചോദിച്ചു. രാഹുൽ മറുപടിയും പറഞ്ഞു.

കഥ കേൾക്കാം, RJ മുസാഫിറിനൊപ്പം

ഒരു കഥ സൊല്ലട്ടുമാ…

Related articles

Share article

Latest articles

Stay connected