ഒല്ലി നീലിന്റെ കഥയാണിത്. കടുത്ത ദാരിദ്ര്യത്തിൽ വളർന്ന ഒരു കറുത്ത വർഗക്കാരൻ. എന്നാൽ കുരുത്തക്കേടുകളും താന്തോന്നിത്തരങ്ങളും മാത്രമാണ് കയ്യിൽ. അധ്യാപകരെ ബഹുമാനിക്കില്ല, പഠനത്തിൽ തീരെ താത്പര്യമില്ല.
ഒരു ദിവസം പതിവുപോലെ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുകയായിരുന്നു നീൽ. വെറുതെ ലൈബ്രറിയിൽ ഒന്ന് കയറി. അവിടെവെച്ച് ഫ്രാങ്ക് യെർബി എഴുതിയ ഒരു പുസ്തകം കാണുന്നു. പുസ്തകത്തിന്റെ പുറംചട്ട കണ്ട് ഇഷ്ടപ്പെട്ട നീൽ ആ പുസ്തകം മോഷ്ടിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം നീൽ അത് വായിച്ച് ലൈബ്രറിയിൽ തിരികെ കൊണ്ടുവന്നു വയ്ക്കുന്നു.
അപ്പോൾ അവിടെ വീണ്ടും ഫ്രാങ്ക് യെർബിയുടെ തന്നെ മറ്റൊരു പുസ്തകം. ആ പുസ്തകവും നീൽ ആരും കാണാതെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. അത് വായിച്ച് തിരിച്ചു വയ്ക്കാൻ വരുമ്പോൾ അവിടെ പിന്നെയും യെർബിയുടെ ഒരു പുസ്തകം. അതും മറ്റാരും കാണാതെ എടുത്തുകൊണ്ടുപോയി വായിക്കുന്നു. ഇത് തുടരുന്നു.
വായനയുടെ രസം മനസ്സിലാക്കിയ നീൽ ഗൗരവമായ വായനയിലേക്ക് കടക്കുന്നു. വായന ജീവിതമാക്കുന്നു. വായനയിലൂടെ നീൽ പുതിയൊരു വ്യക്തിയാകുന്നു. പഠിക്കുന്നു. അഭിഭാഷകനാകുന്നു. അർക്കൻസാസിലെ ആദ്യ കറുത്ത വർഗക്കാരനായ പ്രോസിക്യൂഷൻസ് അറ്റോർണിയാകുന്നു, ജഡ്ജിയാകുന്നു.
കഥ കഴിഞ്ഞില്ല…
ഇക്കാലങ്ങൾക്കെല്ലാം ശേഷവും ആ സ്കൂളിൽ നീലിനെ കാത്ത് മറ്റൊന്ന് ഇരിപ്പുണ്ടായിരുന്നു. ഒരു പൂർവ്വവിദ്യാർത്ഥിസംഗമത്തിൽ എത്തിച്ചേരുന്ന നീൽ അതറിയുന്നു.
ഒരു കഥ സൊല്ലട്ടുമാ…
കഥ കേൾക്കാം, RJ മുസാഫിറിനൊപ്പം…