സിനിമ മാത്രം മനസ്സിൽ കണ്ട് ജീവിച്ച, ജീവിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. ചിലർ ആ വഴി കയറിപ്പോകും. എന്നാൽ ഭൂരിപക്ഷവും തോറ്റുപോകുന്നവരാണ്.
ഒരാൾ, സിനിമ കുട്ടിക്കാലം മുതൽ ആഗ്രഹമായി കൊണ്ടുനടന്ന്, ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത്, ഒടുവിൽ നായകനാകുന്നു. കൂടുതൽ സിനിമകളിൽ നായകനായി അഭിനയിക്കാൻ അവസരം ലഭിക്കുന്നു. പക്ഷെ അതിനിടയിൽ തുടർച്ചയായ പരാജയങ്ങൾ നടന് നേരിടേണ്ടി വരുന്നു. അഭിനയിക്കുന്ന സിനിമകളെല്ലാം തുടർച്ചയായി പരാജയപ്പെടുന്നു. നടൻ മാനസികമായി തകരുന്നു. എന്നാൽ ഒരാൾ ആ നിലയില്ലാക്കയത്തിൽ നിന്ന് നടനെ രക്ഷിക്കുന്നു.
കേൾക്കാം ആ നടന്റെയും, നടനെ ആ തകർച്ചയിൽ നിന്ന് കൈപിടിച്ചുയർത്തിയ വ്യക്തിയുടെയും കഥ.
ഒരു കഥ സൊല്ലട്ടുമാ… RJ മുസാഫിറിനൊപ്പം…