മകളുടെ മുഖം ലോകത്തിന് വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര


നടൻ പ്രിയങ്ക ചോപ്ര ജോനാസും ഭർത്താവ് നിക്ക് ജോനാസും തങ്ങളുടെ മകളെ ഔദ്യോഗികമായി ലോകത്തിന് പരിചയപ്പെടുത്തി..ഒരു വയസ്സ് തികഞ്ഞതിന് ആഴ്ചകൾക്ക് ശേഷമാണ് മാൾട്ടയിൽ മേരിയുടെ മുഖം അവൾ ആദ്യമായി മാധ്യമങ്ങൾക്കും ആരാധകർക്കും മുന്നിൽ വെളിപ്പെടുത്തിയത്.സംഗീതജ്ഞൻ നിക്ക് ജോനാസും സഹോദരന്മാരായ കെവിനും ജോയും പങ്കെടുത്ത ജോനാസ് ബ്രദേഴ്‌സിന്റെ വാക്ക് ഓഫ് ഫെയിം ചടങ്ങിലാണ് മുഖം വെളിപ്പെടുത്തിയത്. പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും കഴിഞ്ഞ വർഷം വാടക ഗർഭധാരണത്തിലൂടെയാണ് മാൾട്ടിയെ സ്വന്തമാക്കിയത്.
കെവിൻ ജോനാസ്, ജോ ജോനാസ്, നിക്ക് ജോനാസ് എന്നിവർ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം പരിപാടിക്കായി എത്തിയിരുന്നു.
2018-ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. 2017-ലെ മെറ്റ്ഗാല പുരസ്കാര വേദിയിൽ കണ്ടുമുട്ടിയ ഇവർ പ്രണയത്തിലാകുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പക്ഷേ മകളുടെ മുഖം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നില്ല.ആദ്യമായി കുഞ്ഞിന്റെ മുഖം കണ്ടതിന്റെ സന്തോഷത്തിൽ നിരവധി ആരാധകർ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
പ്രിയങ്കാ ചോപ്രയും മകൾ മാൽതി മേരി ചോപ്ര ജൊനാസും തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് നിക്ക് ജൊനാസ് വേദിയിൽ പങ്ക് വച്ചു. പ്രിയങ്കയെ വിവാഹം കഴിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും പ്രിയങ്കയ്ക്കൊപ്പം കുഞ്ഞിനെ വരവേൽക്കാൻ കഴിഞ്ഞതാണ് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്നും നിക്ക് പറഞ്ഞു.നിക്കിന്റെ ഈ വാക്കുകൾ സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെയാണ് പ്രിയങ്ക കേട്ടത്.