റിയലിസ്റ്റിക് സിനിമകളെപ്പറ്റി എഡിറ്റർ ഡോൺ മാക്സ്

ഒരേസമയം വളരെ ക്രിയാത്മകബുദ്ധി ആവശ്യപ്പെടുന്ന എന്നാൽ പൂർണ്ണമായും സാങ്കേതികമായ ഒരു ജോലി. സിനിമാ എഡിറ്റർ. ഒരു സിനിമ പ്രേക്ഷകരെ എങ്ങനെ സ്വാധീനിക്കണമെന്ന് തീരുമാനിക്കാൻ എഡിറ്റർക്ക് സാധിക്കും. എഡിറ്റർ കാണുന്ന കാഴ്ച പ്രേക്ഷകരുടേതാണ്.

മലയാളത്തിൽ ഇത് റിയലിസ്റ്റിക് സിനിമകളുടെ കാലമാണ്. മലയാളത്തിലെ പുതിയ സിനിമകളിൽ എഡിറ്റിംഗിന്റെ റോൾ എന്താണ്?

ഡോൺ മാക്സ് സംസാരിക്കുന്നു.

ഇപ്പോൾ സിനിമ effects oriented അല്ല, റിയലിസ്റ്റിക് ആണ് എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പലരും പറയാറുണ്ട്. പക്ഷെ ഒരു സിനിമ എഫക്ടുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് ചെയ്യുന്നതിൽ തെറ്റില്ല എന്ന് ഡോൺ മാക്സ് പറയുന്നു. ഉദാഹരണമായി ഡോൺ മാക്സ് പറയുന്നത് തല്ലുമാലയാണ്. ധാരാളം എഫക്ടുകളും ട്രാൻസിഷനുകളും ഉപയോഗിച്ചിട്ടുള്ള ഒരു സിനിമയാണ് തല്ലുമാല. അത്തരത്തിലുള്ള ഒരു പാട്ടോ സാഹചര്യമോ സിനിമയ്ക്ക് ഉപകാരപ്പെടുമെങ്കിൽ അത് ചെയ്യാവുന്ന കാര്യമാണ്.

സിനിമ എന്നത് പല തരം ക്രാഫ്റ്റുകൾ ഉൾപ്പെട്ടിട്ടുള്ള ഒന്നാണ്. അതിൽ ഏതെങ്കിലും ഒന്ന് പ്രൊജക്റ്റ് ചെയ്ത് നിന്നാലും അത് സിനിമയെ മുഴുവനായി ബാധിക്കും എന്ന് വിശ്വസിക്കുന്നു. അതിനാൽ ഓരോ ക്രാഫ്റ്റും തമ്മിൽ കൃത്യമായി ബാലൻസ് ഉണ്ടാകുമ്പോൾ മാത്രമേ അത് സിനിമയ്ക്ക് ഗുണകരമാകുള്ളൂ. ഓരോ സിനിമയും ആവശ്യപ്പെടുന്നത് ഓരോ തരം എഡിറ്റിംഗ് ആണ്. സിനിമയ്ക്ക് യോജിക്കുന്ന എഡിറ്റിംഗ് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഡോൺ മാക്സ് കൂട്ടിച്ചേർത്തു.

ആക്ഷൻ സിനിമകൾ ആവശ്യപ്പെടുന്ന എഡിറ്റിംഗ് ആയിരിക്കില്ല മറ്റൊരു സിനിമ ആവശ്യപ്പെടുന്നത്. ചില സിനിമകളിൽ ചെയ്യുന്ന വർക്കുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. താൻ വന്ന കാലത്ത് ഫാസ്റ്റ് കട്ടുകൾ വളരെ കുറവായിരുന്നു. അതുകൊണ്ട് അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്ത കാലത്ത് വന്ന പല സിനിമകളിലെയും എഡിറ്റിംഗ് വളരെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് 2018, തല്ലുമാല തുടങ്ങിയ സിനിമകൾ. ഇവയെല്ലാം ഓരോ എഡിറ്റർമാരുടെ പുതിയ പരീക്ഷണങ്ങൾ വിജയിക്കുന്നതാണ്.

മലയാളം, തമിഴ് സിനിമകളിൽ സജീവമാണ് ഡോൺ മാക്സ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈഗർ ആയിരുന്നു ഡോൺ മാക്സിന്റെ ആദ്യ സിനിമ. ലൊക്കേഷനിൽ വച്ചു തന്നെ സിനിമയുടെ എഡിറ്റിംഗ് നടത്തുക എന്നത് അക്കാലത്ത് പലരും മടിക്കുന്ന ഒരു പരീക്ഷണമായിരുന്നു. മലയാളത്തിൽ ആദ്യമായി ഡിജിറ്റൽ ഫോർമാറ്റിൽ നിർമിച്ച മൂന്നാമതൊരാൾ എന്ന സിനിമയുടെ എഡിറ്ററും ഡോൺ മാക്സ് ആയിരുന്നു. 

മുഴുവൻ അഭിമുഖം കേൾക്കാം…

Related articles

Share article

Latest articles

Stay connected