മാവീരനിലെ പ്രധാനകഥാപാത്രത്തെ സൃഷ്ടിച്ചത് ഈ മലയാളിയാണ്

ശിവകാർത്തികേയൻ പ്രധാന കഥാപാത്രമായി വന്ന് തീയറ്ററുകളെ ഇളക്കിമറിച്ച സിനിമയായിരുന്നു മാവീരൻ. എന്നാൽ സിനിമയിലെ പ്രധാന കഥാപാത്രം ശിവകാർത്തികേയനല്ല.

അതെ. മാവീരൻ സിനിമയിലെ പ്രധാന കഥാപാത്രം ഒരു അലമാരയാണ്. ഒരു അലമാരയിൽ നിന്നാണ് മാവീരൻ സിനിമ ആരംഭിക്കുന്നത്. ശിവകാർത്തികേയനും അദിതി ശങ്കറുമടക്കം പല പ്രധാന താരങ്ങളും സിനിമയിലുണ്ടെങ്കിലും സിനിമയിലെ മുഖ്യ കഥാപാത്രം ഒരു ഫ്‌ളാറ്റാണ്. ആ ഫ്‌ളാറ്റ് വെറുതെ ഒരു ഫ്‌ളാറ്റല്ല. എവിടെ തൊട്ടാലും ഉടൻ പൊളിഞ്ഞു വീഴുന്ന ഒരു ഫ്‌ളാറ്റ്.

ആ ഫ്‌ളാറ്റ് നിർമിച്ച വ്യക്തി ഒരു മലയാളിയാണ്. അരുൺ വെഞ്ഞാറമ്മൂട്. മാവീരൻ സിനിമയുടെ ആർട് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറും അരുണാണ്.

മാവീരൻ സിനിമയുമായി ബന്ധപ്പെട്ട് അരുണിനോട് ആദ്യം സംസാരിച്ചത് ആണിയടിച്ചാൽ പോലും പൊളിഞ്ഞു വീഴുന്ന ഫ്‌ളാറ്റിന്റെ ഒരു രംഗത്തെപ്പറ്റിയാണ്. ഇത്തരത്തിൽ ഒന്ന് ചെയ്തെടുക്കാൻ സാധിക്കുമോ, അതിന്റെ സംവിധാനങ്ങൾ എങ്ങനെയാണ് എന്നാണ് അരുണിനോട് ആദ്യം ചോദിച്ച വിഷയം. എന്നാൽ അത് അരുൺ ചെയ്ത് അവർക്ക് അയച്ചുകൊടുത്തു. സാധാരണ ഒരു സെറ്റ് നിർമിക്കുവാൻ അതിന്റെ അളവുകളും മറ്റു കാര്യങ്ങളും ശ്രദ്ധിച്ചാൽ മതിയാകും. എന്നാൽ ഇത്തരം സെറ്റുകൾ നിർമിക്കുമ്പോൾ അതിന്റെ ടൈമിംഗ് അടക്കം പല രീതിയിലുള്ള  പ്രശ്നങ്ങളുണ്ട്.

മാവീരൻ സിനിമയിലെ എവിടെ ആണിയടിച്ചാലും പൊളിഞ്ഞു വീഴുന്ന ചുമരുകൾക്കായി അരുൺ ഉപയോഗിച്ചത് നമ്മളെല്ലാം പണ്ട് സ്‌കൂളുകളിൽ ഉപയോഗിച്ചിരുന്ന ഒരു വസ്തുവാണ്. സ്ളേറ്റ്. സ്ളേറ്റിലേക്ക് എത്തുന്നതിനു മുൻപായി മറ്റു പല രീതികളും അരുൺ പരീക്ഷിച്ചു നോക്കി. എന്നാൽ അരുൺ അവസാനം എത്തിച്ചേർന്നത് സ്ളേറ്റിലേക്കാണ്. സ്ളേറ്റിന്റെ പ്രത്യേകത, അത് ഒരേ സമയം ബലമുള്ളതും എന്നാൽ ആണിയടിച്ചാൽ തകർന്നു പോകുന്നതുമാണ് എന്നതാണ്. ഈ രീതി കണ്ടുപിടിക്കാൻ പതിമൂന്നോളം തവണ റിഹേഴ്‌സൽ ചെയ്യേണ്ടി വന്നു. ഇതിനായി നടത്തിയ റിഹേഴ്‌സലുകൾ കൊണ്ട് അരുണിന്റെ പഴയ വീടിന്റെ ഒരു ചുമർ മുഴുവനും കേടായിരുന്നു.

അരുൺ തമിഴിലേക്ക് എത്തുന്നത് സുഴൽ എന്ന സീരീസിലൂടെയാണ്. സുഴൽ കലാസംവിധാനത്തിന് ഏറെ പ്രാധാന്യം ആവശ്യപ്പെടുന്ന ഒരു സീരീസ് ആയിരുന്നു.

മാവീരന്റെ വിജയം അരുൺ വെഞ്ഞാറമ്മൂട് കലാസംവിധാനം ചെയ്ത സുഴൽ അടക്കമുള്ള മറ്റു വർക്കുകളിലേക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്.

റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അരുൺ. അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാം…

Related articles

Share article

Latest articles

Stay connected