ഇങ്ങനെയും പ്രൊമോഷൻ ചെയ്യാം… മലയാള സിനിമയിലെ വ്യത്യസ്തമായ പ്രൊമോഷനുകൾ

ബാർബി സിനിമയുടെ പ്രൊമോഷനുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പ്രൊമോഷൻ സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മലയാളത്തിൽ ശ്രദ്ധേയമായ രീതിയിൽ പ്രൊമോഷൻ ചെയ്ത ചില സിനിമകൾ പരിചയപ്പെട്ടാലോ…

  1. ദേശാടനം

മലയാളത്തിലെ മുൻനിര താരങ്ങളെ ആരെയും ഉൾപ്പെടുത്താതെ ഒരു ചെറിയ സിനിമ. പക്ഷെ റിലീസിനു മുൻപ് വന്ന ചില പോസ്റ്ററുകൾ. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമുൾപ്പടെ മലയാളത്തിലെ അക്കാലത്തെ സൂപ്പർ താരങ്ങളുടെ ഫോട്ടോ വച്ച് ഞാനീ സിനിമയിലില്ല,പക്ഷെ സിനിമ കണ്ട ശേഷം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി എന്ന വാചകത്തോടെയുള്ള പോസ്റ്ററുകൾ പ്രചരിച്ചു. സിനിമയുടെ പ്രൊമോഷനിൽ ഈ പോസ്റ്ററുകൾ ഏറെ സഹായകമായി.

2. ഇന്നലെ

ശോഭനയുടെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഇന്നലെ സിനിമയുടെ പ്രൊമോഷൻ. കഥാപാത്രത്തിന്റെ പേരുപയോഗിച്ച് ശോഭനയുടെ ചിത്രത്തിന് താഴെ ‘കാണ്മാനില്ല’ എന്നെഴുതിയായിരുന്നു പോസ്റ്ററുകൾ നിർമിച്ചിരുന്നത്. പോസ്റ്ററുകളിൽ സിനിമയെപ്പറ്റി മറ്റു സൂചനകളൊന്നും ഉണ്ടായിരുന്നില്ല.

3. ടോക്കിയോ നഗറിലെ വിശേഷങ്ങൾ

പേരിടാത്ത സിനിമ എന്ന് പോസ്റ്ററുകൾ ഇറങ്ങുന്നു. പ്രേക്ഷകരോട് സിനിമയ്ക്ക് പേരിടാൻ പറയുന്നു. ഒടുവിൽ പ്രേക്ഷകർ അയച്ച ഒരു പേര് സ്വീകരിക്കുന്നു. ടോക്കിയോ നഗറിലെ വിശേഷങ്ങളുടെ പരസ്യതന്ത്രം അതായിരുന്നു.

4. മിന്നൽ മുരളി

മിന്നൽ മുരളിയ്ക്കായി നെറ്റ്ഫ്ലിക്സ് ഇറക്കിയ പ്രൊമോഷൻ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. സൂപ്പർ ഹീറോ ടെസ്റ്റിനായി തയ്യാറെടുക്കുന്ന മിന്നൽ മുരളി സാമൂഹ്യമാധ്യമങ്ങൾ കീഴടക്കി. കെഎസ്ആർടിസിയുടെ മിന്നൽ മുരളി ഡബിൾ ഡെക്കർ ബസ് അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ചലച്ചിത്രോത്സവങ്ങളിലെ പ്രൊമോഷനുകളും ചിത്രകഥകളും ക്യാമ്പയിനുകളുമായി മലയാളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു അഡ്വെർടൈസിങ് ക്യാമ്പയിൻ ആയിരുന്നു മിന്നൽ മുരളിയുടേത്. സിനിമയുടെ റിലീസിനു മുൻപ് ട്വിറ്റർ മിന്നൽ മുരളി എന്ന പേരിൽ ഒരു എമോജി റിലീസ് ചെയ്തിരുന്നു. കേരള പോലീസ് അടക്കം പലരും മിന്നൽ മുരളിയുടെ സ്പൂഫുകൾ നിർമിച്ചിരുന്നു.

5. വടക്കുനോക്കിയന്ത്രം

ശ്രീനിവാസൻ സിനിമകളുടെ പരസ്യങ്ങളെല്ലാം രസകരമാണ്. ലോകചരിത്രത്തിൽ ആദ്യമായി തളത്തിൽ ദിനേശന്റെ കഥ എന്നായിരുന്നു വടക്കുനോക്കിയന്ത്രത്തിന്റെ പരസ്യവാചകം.

6. എവിടെ

തന്റെ ഭർത്താവിനെ കാണ്മാനില്ല എന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് ആശാ ശരത് സോഷ്യൽ മീഡിയയിൽ ഒരു ലൈവ് വരുന്നു. പലരും ഇത് ഒരു സിനിമയുടെ പ്രൊമോഷൻ ആണെന്ന് മനസ്സിലാക്കിയില്ല. ഇത് ഈ പ്രൊമോഷന് നേരെ ഏറെ വിമർശനങ്ങളുയർത്തി.

7. ആകാശദൂത്

സിനിമയ്ക്ക് വരുന്നവർക്ക് ടിക്കറ്റിനൊപ്പം ഓരോ കർചീഫ് കൊടുത്തായിരുന്നു ആകാശദൂത് സിനിമ പ്രൊമോഷൻ നടന്നിരുന്നത്.

8. മാമാങ്കം

സിനിമാപ്രചാരണത്തിൽ സമകാലിക സംഭവങ്ങൾക്ക് വലിയ പങ്കുണ്ട്. അഞ്ച് ടിക്കറ്റ് എടുക്കുന്നവർക്ക് ഒരു കിലോ സവാള ഫ്രീ എന്നെഴുതിയ പോസ്റ്ററുകൾ മാമാങ്കത്തിന്റെ റിലീസ് സമയത്ത് തമാശരൂപത്തിൽ പ്രചരിച്ചിരുന്നു.

9. ഡാ തടിയാ

റിലീസിന്റെ ആദ്യ ദിവസം 100 കിലോയിൽ കൂടുതൽ ഭാരമുള്ളവർക്ക് ടിക്കറ്റ് ഫ്രീ എന്നായിരുന്നു ടാ തടിയായുടെ പ്രൊമോഷൻ ഐഡിയ.

10. കായംകുളം കൊച്ചുണ്ണി

നിവിൻ പോളിയുടെ രേഖാചിത്രം ഉപയോഗിച്ച് കാണ്മാനില്ല എന്ന പോസ്റ്ററുകൾ തെരുവുകളിലും റെയിൽവേ സ്റ്റേഷനിലും ഒട്ടിച്ചായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ പ്രൊമോഷൻ.

Related articles

Share article

Latest articles

Stay connected