കുഞ്ചാക്കോ ബോബൻ-മഞ്ജു വാര്യർ സിനിമകൾ മലയാളികൾക്ക് ഏറെയൊന്നും കാണാൻ സാധിച്ചിട്ടില്ല. ഒരു കാലഘട്ടത്തിൽ മലയാളത്തിന്റെ യൂത്ത് ഐക്കണുകളായി നിലനിന്നിരുന്ന ഇരുവരും ഒരുമിച്ചഭിനയിച്ചത് ഏറെ വൈകിയാണ്. ആ കുറവു നികത്തുന്നത് ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോകളാണ്. അപ്‌ലോഡ് ചെയ്യപ്പെടുമ്പോഴെല്ലാം ട്രെൻഡിംഗ് ആണ് മഞ്ജു വാര്യർ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ… അവയിലേറെയും യാത്രാ ചിത്രങ്ങളും… ഇവർക്കൊപ്പം സ്ഥിരം സാന്നിധ്യമായി രമേശ് പിഷാരടിയും…
കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിക്കുമൊപ്പം ലാവെൻഡർ പൂക്കൾക്കിടയിൽ നിൽക്കുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ്ങാണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ കുടുംബത്തെയും കാണാം. മൂന്നു പേരുമിപ്പോൾ ലണ്ടൻ യാത്രയിലാണ്.


കുഞ്ചാക്കോ ബോബന്റെ പങ്കാളി പ്രിയയും ഈ യാത്രകളിലെ സ്ഥിരം അംഗമാണ്. പല യാത്രകളും പ്ലാൻ ചെയ്യുന്നത് പ്രിയയാണ്. 2022 ലെ ക്രിസ്മസ് ഒരു ഇറ്റലി റോം യാത്രയ്ക്കിടയിലായിരുന്നു. അന്ന് മൂവരും ഇറ്റലിയിൽ ക്രിസ്‌മസ് ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു. ഇറ്റലി യാത്ര പ്ലാൻ ചെയ്തതും കുഞ്ചാക്കോ ബോബന്റെ പങ്കാളി പ്രിയ തന്നെയാണ്.


വലിയ ലോകം, ചെറിയ സമയം എന്ന അടിക്കുറിപ്പോടെ മഞ്ജു വാര്യർ കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിക്കുമൊപ്പം താജ് മഹൽ യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. മൂവർക്കുമൊപ്പം രമേശ് പിഷാരടിയുടെ ഭാര്യ സൗമ്യയും ആ യാത്രയിൽ ചേർന്നിരുന്നു.


ദിലീപുമായി വേർപിരിഞ്ഞ ശേഷം സിനിമയിലേക്കുള്ള മടങ്ങിവരവിലും മഞ്ജുവാര്യർക്കൊപ്പം ഉറ്റ സുഹൃത്തായും സഹതാരമായും കുഞ്ചാക്കോ ബോബൻ ഉണ്ടായിരുന്നു. ഹൗ ഓൾഡ് ആർ യു മഞ്ജു വാര്യരുടെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു. കുഞ്ചാക്കോ ബോബന്റെ. വേട്ട എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചഭിനയിച്ചു.


യാത്രാ ചിത്രങ്ങൾക്ക് പുറമെ സൗഹൃദ ചിത്രങ്ങളും മൂവരും പങ്കുവയ്ക്കാറുണ്ട്. കുഞ്ചാക്കോ ബോബന്റെ പങ്കാളി പ്രിയയുടെയും, മകൻ ഇസ്ഹാക്കിന്റെയും, അമ്മയുടെയും പിറന്നാൾ ചിത്രങ്ങളിൽ സ്ഥിരസാന്നിദ്ധ്യമാണ് മഞ്ജു വാര്യരും രമേഷ് പിഷാരടിയും. മൂവരും പങ്കിടുന്ന സൗഹൃദം സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ചോക്ലേറ്റ് ബോയ് ആൻഡ് ചോക്ലേറ്റ് ഗേൾ എന്നാണ് പലരും ഇരുവരെയും വിളിക്കുന്നത്.


രമേശ് പിഷാരടിക്ക് പിറന്നാളാശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ പങ്കുവച്ച രസകരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. തന്റെ ജീവിതത്തിലെ ഹാപ്പി ഫേസ് എന്നാണ് അടിക്കുറിപ്പിൽ കുഞ്ചാക്കോ ബോബൻ രമേശ് പിഷാരടിയെ വിളിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ തമ്മിൽ തമ്മിൽ ട്രോളിയും രസകരമായ കമന്റുകൾ പറഞ്ഞും ഇവരുടെ സൗഹൃദം സജീവമാണ്.