ഇൻകം ടാക്സ് സ്വയം ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2023-2024 അസ്സെസ്സ്മെന്റ് വർഷത്തിലെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയ്യതി ജൂലൈ 31 ആണ്. അവസാനദിവസത്തിനു കാത്തിരിക്കാതെ ആദായ നികുതി ഫയൽ ചെയ്യുകയാണ് ഏറ്റവും ഉചിതം. അവസാനദിവസത്തിനു ശേഷം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സാഹചര്യത്തിൽ പിഴ ഒടുക്കേണ്ടി വരാൻ സാധ്യതയുണ്ട്.

ശമ്പളവും ഇൻവെസ്റ്റ്മെന്റുകളും മാത്രം വരുമാനമായുള്ള ഒരു വ്യക്തിയ്ക്ക് വളരെ എളുപ്പത്തിൽ തന്നെ സ്വന്തം ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാനാവും. ആദായ നികുതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റിട്ടേൺ ഫയലിംഗ് യൂട്ടിലിറ്റി തുറന്നാൽ നമ്മുടെ അതുവരെയുള്ള രേഖാമൂലമുള്ള വരുമാനം കാണാനാകും. നൽകിയിരിക്കുന്ന വിവരങ്ങൾക്കു പുറമെ മറ്റെന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ അതും ചെയ്യേണ്ടതുണ്ട്. ആദായ നികുതി അടച്ചതിനു ശേഷം നിയമപ്രകാരം നമുക്ക് ലഭ്യമായ ഇളവുകൾ മനസ്സിലാക്കി ഇതേ രീതിയിൽ തന്നെ റിട്ടേൺ ഫയൽ ചെയ്യാനും സാധിക്കും.

എന്നാൽ ആദായ നികുതി ഫയൽ ചെയ്യുന്നത് ചില സന്ദർഭങ്ങളിൽ ഏറെ ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണ്. ഇൻകം ടാക്സ് നിയമങ്ങൾ ഏറെ വിശാലമാണ്. 2000 പേജോളം വരുന്ന ആദായ നികുതി നിയമങ്ങളിൽ നിരവധി ആക്റ്റുകളും, റൂളുകളും, റെഗുലേഷനുകളും, വിജ്ഞാപനങ്ങളും ഉണ്ട്. അതിലെ പല ഭാഗങ്ങളും ഏറെ സങ്കീർണ്ണമാണ്. വരുമാനമാണെന്ന് നമുക്ക് അറിവില്ലാത്ത വരുമാനങ്ങൾ, വരുമാനമാണെങ്കിൽക്കൂടിയും ഇളവുകൾ ലഭിക്കുന്ന സന്ദർഭങ്ങൾ എന്നിവ ധാരാളമുണ്ട്. അവയെപ്പറ്റി എല്ലാവർക്കും കൃത്യമായ ധാരണയുണ്ടായിരിക്കണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ ഈ വിഷയത്തിൽ അറിവുള്ളവരെ സമീപിക്കുന്നത് പിഴവുകൾ ഒഴിവാക്കുന്നതിൽ ഗുണം ചെയ്യും.

സ്വയം ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങളുണ്ട്. അതിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് അസ്സെസ്സ്മെന്റ് വർഷം എന്താണ് എന്നതിനെപ്പറ്റിയുള്ള ധാരണക്കുറവ്. സാമ്പത്തിക വർഷം തന്നെയാണ് അസ്സെസ്സ്മെന്റ് വർഷം എന്ന് കരുതുന്നവരുണ്ട്. എന്നാൽ ഇൻകം ടാക്സിനെ സംബന്ധിച്ച് തൊട്ടടുത്ത വർഷത്തിനാണ് പ്രസക്തി. സാമ്പത്തിക വർഷം 2022-2023 കഴിയുമ്പോൾ റിട്ടേൺ ഫയൽ ചെയ്യുന്നത് 2023-2024 അസ്സെസ്സ്മെന്റ് ഇയറിനാണ്. അവിടെ തെറ്റു പറ്റിയാൽ നമ്മൾ ഒരു വർഷം പുറകിലുള്ള റിട്ടേൺ ആയിരിക്കും ഫയൽ ചെയ്യുക.

Related articles

Share article

Latest articles

Stay connected